Sunday, August 26, 2012

ഒരു അവസാന ശ്വാസത്തിനായി

26 ഓഗസ്റ്റ്‌ 2012
കോഴിക്കോട് ,വീട്

ഇന്നുച്ചവരെയും പ്രത്യേകിച്ച് ഒന്നുമില്ലാതെ ബ്ലോഗ്ഗ് ന്റെ ഉള്ളില്‍ ഇരിക്കുകയായിരുന്നു.
ഉച്ചക്ക് ശേഷം ശാസ്ത്ര സാഹിത്യ പരിഷദ് ന്റെ പുസ്തക പ്രദര്‍ശനത്തിനു പോയി.
പാപ്പൂട്ടി മാഷെ കാണാനുള്ള ആഗ്രഹം കൊണ്ട് പോയതാണ്.
കണ്ടില്ല.
എത്ര വര്‍ഷമായി കാണാന്‍ ആഗ്രഹിക്കുന്നു..?
ഇനി എന്നായിരിക്കും മാഷെ കാണുക..?
ആരാണ് പാപ്പൂട്ടി മാഷ് എന്നായിരിക്കും.
ഒരു സാധാരണ മനുഷ്യന്‍.
പക്ഷെ -എനിക്ക് അദ്ദേഹം ഭൌതിക ശാസ്ത്രത്തിന്റെ കടംകഥകള്‍ തുറന്നു തന്ന വഴിയാണ്.
അദ്ദേഹം പ്രപഞ്ച രഹസ്യത്തെ അനാവരണം ചെയ്യുന്നത് കേട്ട് മിഴിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഞാനൊരിക്കല്‍.
+2 കഴിഞ്ഞപ്പോള്‍ ---ഇനിയെന്ത് എന്നോര്‍ത് വിഷമിക്കാതെ, ഇനി ഫിസിക്സ്‌  എന്ന് ഉറപ്പിച് പറയാന്‍ എനിക്ക് ധൈര്യം തന്ന ഒരു ജീവിതം.
അതിനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.
മാഷേ  കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാത്ത ആഗ്രഹം കാണിക്കുന്നതും ഒരു ധൈര്യം കിട്ടാനാണ്‌.
ജീവിതം തിരഞ്ഞെടുക്കാന്‍ ഒരു ധൈര്യം കിട്ടാന്‍.
വീട്ടില്‍ എല്ലാരും എന്നോട് ഇവടെ ഈ കോഴിക്കോട് ഏതെങ്കിലും കോളേജ് ല്‍  ബിരുദാനന്തര ബിരുദത്തിനു ചേരാന്‍ നിര്‍ബന്ധിക്കുന്നു .
എനിക്കറിയാം അതെന്റെ അന്യോഷനങ്ങളുടെയും കണ്ടെത്തലുകളുടെയും ചിത യുടെ തീ കൊളുത്തല്‍  ചടങ്ങ് ആണെന്ന്.
അച്ഛന്റേം അമ്മയുടെയും നിര്‍ബന്ധം എന്റെ ആഗ്രഹങ്ങള്‍ക്ക് എതിരല്ല എന്ന് എനിക്കറിയാം.
അവര്‍ക്ക് വേറെ വഴിയില്ല.
m g  universitiyil അഡ്മിഷന്‍ കിട്ടിയിട്ടും എന്നെ വിടാന്‍ പറ്റാത്തതില്‍ അവര്‍ക്ക് നല്ല സങ്ങടം ഉണ്ട്.
വല്ല scholarship ഉം കിട്ടിയിരുന്നേല്‍ ഈ ലോകത്തിനു വേണ്ടി എന്തേലും ചെയ്യാമായിരുന്നു.
അല്ല എങ്കില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി അടങ്ങാത്ത കനലുമായി ഏതേലും അടുക്കളയില്‍ ഉറച്ച് തീര്‍ക്കാം.

തോല്‍ക്കാന്‍ കഴിയുന്നില്ല.
ഞാന്‍ തോല്‍വി സമ്മതിച്ചാല്‍ പിന്നെ ഞാന്‍ തോല്‍ക്കുമല്ലോ..
അതുകൊണ്ട്  ശ്രമിക്കുകയാണ്.
m  g university  ഒരു int .phd വിളിച്ചിട്ടുണ്ട്.
അതെഴുതണം...
കിട്ടിയാല്‍ അതൊരു രക്ഷപെടല്‍ ആയിരിക്കും.
അറിവിന്റെ ദാരിദ്ര്യത്തില്‍  നിന്ന്  വിക്ഞ്ഞനതിന്റെ മടിത്തട്ടിലേക്ക്.
നാളെ എന്തായാലും മാഷെ കാണാം.
ചോദിക്കാം.. എന്താണ് ചെയ്യേണ്ടത് എന്ന്..
കഴിഞ്ഞില്ലേല്‍ ഗവേഷണം എന്നുള്ള അത്യാഗ്രഹം ചവറ്റുകുട്ടയിലേക്ക് എറിയാം.
എന്നിട്റെതെലും പന്ന കോളേജ് ല്‍ (അങ്ങനെ പറയാനേ പറ്റു ..കാരണം പകുതി മരിച്ച കുട്ടികളെ മുഴുവന്‍ മരിച്ച അധ്യാപകര്‍ പഠിപ്പിക്കുന്ന ഈ വൃത്തികെട്ട സ്ഥലങ്ങളെ ഞാന്‍ എന്ത് വിളിക്കും..)
ബിരുദാനന്തര ബിരുദത്തിനുചേര്‍ന്ന് കുറെ വിഴുങ്ങുകയും കുറെ ശര്ദി ക്കുകയും ചെയ്ത് എനിക്ക് കതിര്‍ മണ്ടപത്തിനു മുന്‍പില്‍ എരിഞ്ഞടങ്ങണം.


Saturday, August 25, 2012

എന്റെ ഡയറി ...ശുഭാരംഭം.

എന്റെ മാത്രം ഡയറിക്കുറിപ്പുകള്‍ അല്ല ഇതിലടങ്ങിയിരിക്കുന്നത്.
ഡയറി എഴുത്ത് എനിക്കൊരു ശീലമാണ്. 
എന്റെ കുറുപ്പുകള്‍ അപര്‍ണയുടെ ഡയറി യില്‍  ഉണ്ട്.
അത് സത്യം .
ആന്‍ ഫ്രാങ്ക് ന്റെ മുതല്‍ ഇന്ദിരാഗാന്ധി യുടെ ഡയറി ക്കുറുപ്പുകള്‍ വരെ ശേഖരിച് അമൂല്യമായി സൂക്ഷിക്കുന്ന ,
എന്റെ കൊച്ച് വട്ടില്‍ ഇഷ്ടം തോന്നി  കൂട്ടുകാര്‍ അവരുടെ ഡയറി യില്‍ നിന്ന് കീറിതന്ന ചില ദിവസങ്ങളും എന്റെ ബ്ലോഗ്ഗ് ല്‍ ഉള്‍പ്പെടുന്നു.
ഡയറി എന്നാല്‍ അന്നത്തെ വരവുചിലവ് കണക്കുകളും ചില വ്യത്യസ്തമായ ഓര്‍മകളും മാത്രമല്ല.
അതൊരു ദിവസത്തെ മരണത്തില്‍ നിന്നും മറവിയില്‍ നിന്നും സംരക്ഷിക്കുന്നത് കൂടിയാണ്.
ഒന്നോര്‍ത്തു നോക്ക്.. നിങ്ങളുടെ ജീവിതത്തിലെ എത്ര മനോഹരടിവസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ട്..?
ആദ്യമായി സമ്മാനം കിട്ടിയത്..?
ഒന്നാം ക്ലാസ്സ്‌ ല്‍ ചേര്‍ന്നത്..?
അമ്മ തല്ലിയത് ?
ആദ്യത്തെ പ്രണയം?
ആദ്യത്തെ കള്ളത്തരം..?
നിങ്ങള്‍ ചിലപ്പോള്‍ അതെല്ലാം ഓര്‍ക്കുന്നുണ്ടാകും..അതിന്റെ ഏതെങ്കിലും ഒരു നിമിഷം..മാത്രം..
അന്നനുഭവിച്ച  ആ വികാരത്തിന്റെ ആഴം ഒരിക്കല്‍ കൂടി ഒന്നോര്‍മിക്കാന്‍..
 ഒന്നുടെ അതില്‍ ജീവിക്കാന്‍ ഒരു കുറുപ്പ് ഉണ്ടായിരുന്നെങ്കില്‍..
ഇപ്പോള്‍ തോന്നുന്ന ആ നഷ്ട ബോധത്തില്‍ നിന്ന് തുടങ്ങു..
ഒരു ഡയറി എഴുതി  നൊക്കൂ .. അതൊന്നൂടെ വായിച്ച് നൊക്കൂ..
 നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെടട്ടെ..
ദിവസങ്ങള്‍ കാലത്തിന്റെ യവനികയില്‍ മറയാതെ അവ നിങ്ങളുടെ ഓര്‍മയില്‍ ജീവിക്കട്ടെ....
ഓര്‍മയില്‍ ഇരിക്കാന്‍ ഒരു കാര്യം കൂടി പറയട്ടെ..
നിങ്ങള്‍ക്കൊര്‍മയില്ലാത്ത നിങ്ങളുടെ ദിവസങ്ങള്‍ മരിച്ചുകഴിഞ്ഞു..
ഇതൊരു തുടക്കമാവട്ടെ...
ശുഭാരംഭം..

തിരക്ക്

25 ഓഗസ്റ്റ്‌ 2012
കോഴിക്കോട് , വീട്

p g ടെ ഫോം പൂരിപ്പിച് കൊടുക്കാനുള്ള ദിവസം തീരുന്നു.
അത് കൊണ്ട് ഇന്ന് ച്ച university  യിലും  അല്ലറ ചില്ലറ കോളേജ് കളിലും തിരക്ക് പിടിച്ച പോകേണ്ടി വന്നു.
ആ തിരക്ക് ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്കുന്നു.
അതായിരിക്കും ഇത്രവേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ തോന്നുന്നത്.
കോഴിക്കോട് വന്നിട്ട 2 മാസമായെങ്കിലും ഇത് വരെ സിറ്റി നന്നായി പഠിക്കാത്തത് കൊണ്ട് 2 വട്ടം മാനാഞ്ചിറ യില്‍ നടന്നിട്ടാണ് പ്രോവിടന്‍സ് ലേക്ക് ഉള്ള വണ്ടി കണ്ടുപിടിച്ചത്.
പെണ്‍  കോളേജ് കളെ കുറിച്ചുള്ള എന്റെ അഭിപ്രായം തെല്ലൊന്നു മാറ്റുന്ന രീതിയിലായിരുന്നു അവിടുത്തെ സ്റ്റാഫ്‌ ന്റെ പെരുമാറ്റം എങ്കില്‍ ഓട്ടോരിക്ഷച്ചെട്ടന്‍ മാര്‍ മിക്കപ്പോളും ചെറ്റത്തരം കാണിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു.പറയാതെ വയ്യ.
പ്രോവിടെന്‍സ് കോളേജ് ലേക്ക് പോകുവാന്‍ വിളിച്ച ഓട്ടോറിക്ഷ ചേട്ടന്‍ എന്റെ അപരിചിതത്വം മുതലെടുത്ത്‌  മീറ്റര്‍ ഇടാതെ ഇരട്ടി പൈസ വാങ്ങി. ഒരു കാലത്ത് കോഴിക്കൊടെന്നാല്‍ മനസ്സില്‍ വന്നിരുന്നത് സഹായ സന്നദ്ധരായ ഓടോരിക്ഷകള്‍ ആയിരുന്നു.പൈസ കൊടുക്കുമ്പോള്‍ അയാളുടെ തിരക്ക്  കള്ളത്തരത്തിന്റെ എല്ലാ ഭാവങ്ങളും വിളിച്ചോതി.
എനിക്ക് ആ മനുഷ്യനെ നോക്കി പുച്ഛത്തില്‍ ഒന്ന് പുഞ്ചിരിക്കാന്‍ തോന്നി.
എന്തിനു പ്രധാനമന്ത്രി യെ  കുറ്റം പറയുന്നു..?
അഴിമതി ആരംഭിക്കുന്നത് തെരുവില്‍ നിന്ന് തന്നെ..
ഇന്നും ദിവസം തീരുമ്പോള്‍ 10.45
പറയാനുള്ളത് ഇപ്പോഴും മനസ്സില്‍ തന്നെ.
നാളെയെങ്കിലും നേരത്തെ എഴുതാന്‍ തുടങ്ങണം.

Friday, August 24, 2012

ബ്ലോഗ്ഗ് ല്‍ ഡയറി എഴുതാന്‍ തുടങ്ങുന്നു.

ഓഗസ്റ്റ്‌ 24,2012
കോഴിക്കോട് ,വീട് 

സമയം 9 .30 ആയി.
ചാച്ചനും അമ്മയും കൊച്ചനിയത്തിമാരും സീരിയല്‍ കാണുന്നു.
ബ്ലോഗ്ഗ് ല്‍ ഡയറി എഴുതണം എന്നുള്ള ആഗ്രഹം ഇന്നാണ് സാധിക്കുന്നത്.
ആരുടെതും അല്ലതെ കാലത്തിന്റെ കാലുകള്‍ക്കിടയില്‍ മറഞ്ഞുപോകുന്ന ദിവസങ്ങള്‍ 
ഈ ബ്ലോഗ്ഗ് ന്റെ ഭിത്തികളില്‍ കുറിച്ചിടാന്‍ ഒരു വല്ലാത്ത ആഗ്രഹമായിരുന്നു.
എങ്ങനെ തുടങ്ങണം എന്നതായിരുന്നു ഒരു സംശയം.
ഇപ്പളും എനിക്ക് വല്യ പിടിത്തമില്ല .എങ്ങനെ ഈ ഭിത്തികളില്‍ എന്റെ ആശയങ്ങളെ കുറിച്ചിടാം എന്ന്.
പിന്നെ ഒരു ധൈര്യം.ചെയ്ത് തുടങ്ങുമ്പോള്‍ അറിയാമല്ലോ എങ്ങനെ നന്നായി ചെയ്യാമെന്ന്.
ഇന്ന് ഞാനും അമ്മയും കൂടി suplyco  യില്‍ പോയി.
കോഴിക്കോടെന്ന മഹാനഗരത്തിലെ ഏകദേശം 436527 വ്യക്തികളുടെ ആകെയുള്ള ഒരാശ്രയം.
എന്തൊരു കഷ്ടമാണ്. അതെ സമയം വെറും 1000 വ്യക്തികള്‍ ശരാശരി  കയറി ഇറങ്ങുന്ന  focuz  മാളിന്റെ ആര്ഭാടമോ..?
ജീവിതം എല്ലായെപ്പോഴും ഇങ്ങനെ തന്നെയാണ്..
അമ്മ ചോറ് കഴിക്കാന്‍ വിളിക്കുന്നു.
ഇന്നിനി കമ്പ്യൂട്ടര്‍ ന്റെ മുന്‍പില്‍ ഇരിക്കാന്‍  സമ്മതിക്കും എന്ന് തോന്നുന്നില്ല.
അമയം 10 മണിയായി.
പോട്ടെ..
ഇനിയും ഒരുപാടുണ്ട്..
നാളെയാവട്ടെ.