Sunday, August 26, 2012

ഒരു അവസാന ശ്വാസത്തിനായി

26 ഓഗസ്റ്റ്‌ 2012
കോഴിക്കോട് ,വീട്

ഇന്നുച്ചവരെയും പ്രത്യേകിച്ച് ഒന്നുമില്ലാതെ ബ്ലോഗ്ഗ് ന്റെ ഉള്ളില്‍ ഇരിക്കുകയായിരുന്നു.
ഉച്ചക്ക് ശേഷം ശാസ്ത്ര സാഹിത്യ പരിഷദ് ന്റെ പുസ്തക പ്രദര്‍ശനത്തിനു പോയി.
പാപ്പൂട്ടി മാഷെ കാണാനുള്ള ആഗ്രഹം കൊണ്ട് പോയതാണ്.
കണ്ടില്ല.
എത്ര വര്‍ഷമായി കാണാന്‍ ആഗ്രഹിക്കുന്നു..?
ഇനി എന്നായിരിക്കും മാഷെ കാണുക..?
ആരാണ് പാപ്പൂട്ടി മാഷ് എന്നായിരിക്കും.
ഒരു സാധാരണ മനുഷ്യന്‍.
പക്ഷെ -എനിക്ക് അദ്ദേഹം ഭൌതിക ശാസ്ത്രത്തിന്റെ കടംകഥകള്‍ തുറന്നു തന്ന വഴിയാണ്.
അദ്ദേഹം പ്രപഞ്ച രഹസ്യത്തെ അനാവരണം ചെയ്യുന്നത് കേട്ട് മിഴിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഞാനൊരിക്കല്‍.
+2 കഴിഞ്ഞപ്പോള്‍ ---ഇനിയെന്ത് എന്നോര്‍ത് വിഷമിക്കാതെ, ഇനി ഫിസിക്സ്‌  എന്ന് ഉറപ്പിച് പറയാന്‍ എനിക്ക് ധൈര്യം തന്ന ഒരു ജീവിതം.
അതിനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.
മാഷേ  കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാത്ത ആഗ്രഹം കാണിക്കുന്നതും ഒരു ധൈര്യം കിട്ടാനാണ്‌.
ജീവിതം തിരഞ്ഞെടുക്കാന്‍ ഒരു ധൈര്യം കിട്ടാന്‍.
വീട്ടില്‍ എല്ലാരും എന്നോട് ഇവടെ ഈ കോഴിക്കോട് ഏതെങ്കിലും കോളേജ് ല്‍  ബിരുദാനന്തര ബിരുദത്തിനു ചേരാന്‍ നിര്‍ബന്ധിക്കുന്നു .
എനിക്കറിയാം അതെന്റെ അന്യോഷനങ്ങളുടെയും കണ്ടെത്തലുകളുടെയും ചിത യുടെ തീ കൊളുത്തല്‍  ചടങ്ങ് ആണെന്ന്.
അച്ഛന്റേം അമ്മയുടെയും നിര്‍ബന്ധം എന്റെ ആഗ്രഹങ്ങള്‍ക്ക് എതിരല്ല എന്ന് എനിക്കറിയാം.
അവര്‍ക്ക് വേറെ വഴിയില്ല.
m g  universitiyil അഡ്മിഷന്‍ കിട്ടിയിട്ടും എന്നെ വിടാന്‍ പറ്റാത്തതില്‍ അവര്‍ക്ക് നല്ല സങ്ങടം ഉണ്ട്.
വല്ല scholarship ഉം കിട്ടിയിരുന്നേല്‍ ഈ ലോകത്തിനു വേണ്ടി എന്തേലും ചെയ്യാമായിരുന്നു.
അല്ല എങ്കില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി അടങ്ങാത്ത കനലുമായി ഏതേലും അടുക്കളയില്‍ ഉറച്ച് തീര്‍ക്കാം.

തോല്‍ക്കാന്‍ കഴിയുന്നില്ല.
ഞാന്‍ തോല്‍വി സമ്മതിച്ചാല്‍ പിന്നെ ഞാന്‍ തോല്‍ക്കുമല്ലോ..
അതുകൊണ്ട്  ശ്രമിക്കുകയാണ്.
m  g university  ഒരു int .phd വിളിച്ചിട്ടുണ്ട്.
അതെഴുതണം...
കിട്ടിയാല്‍ അതൊരു രക്ഷപെടല്‍ ആയിരിക്കും.
അറിവിന്റെ ദാരിദ്ര്യത്തില്‍  നിന്ന്  വിക്ഞ്ഞനതിന്റെ മടിത്തട്ടിലേക്ക്.
നാളെ എന്തായാലും മാഷെ കാണാം.
ചോദിക്കാം.. എന്താണ് ചെയ്യേണ്ടത് എന്ന്..
കഴിഞ്ഞില്ലേല്‍ ഗവേഷണം എന്നുള്ള അത്യാഗ്രഹം ചവറ്റുകുട്ടയിലേക്ക് എറിയാം.
എന്നിട്റെതെലും പന്ന കോളേജ് ല്‍ (അങ്ങനെ പറയാനേ പറ്റു ..കാരണം പകുതി മരിച്ച കുട്ടികളെ മുഴുവന്‍ മരിച്ച അധ്യാപകര്‍ പഠിപ്പിക്കുന്ന ഈ വൃത്തികെട്ട സ്ഥലങ്ങളെ ഞാന്‍ എന്ത് വിളിക്കും..)
ബിരുദാനന്തര ബിരുദത്തിനുചേര്‍ന്ന് കുറെ വിഴുങ്ങുകയും കുറെ ശര്ദി ക്കുകയും ചെയ്ത് എനിക്ക് കതിര്‍ മണ്ടപത്തിനു മുന്‍പില്‍ എരിഞ്ഞടങ്ങണം.


3 comments:

  1. നല്ല ഭാവന നല്ല എഴുത്ത് ഡയറി കുറിപ്പുകളില്‍ മാത്രം ഒതുങ്ങരുത്

    ReplyDelete
  2. അപര്‍ണ പിന്നെ എവിടെ പോയി?

    ReplyDelete
  3. ഇപ്പോ എനിക്കൊരു English poem WordPress und. If you like, take a look. aparnmarkose@wordpress.com(https://aparnamarkose.wordpress.com)

    ReplyDelete