Saturday, August 25, 2012

എന്റെ ഡയറി ...ശുഭാരംഭം.

എന്റെ മാത്രം ഡയറിക്കുറിപ്പുകള്‍ അല്ല ഇതിലടങ്ങിയിരിക്കുന്നത്.
ഡയറി എഴുത്ത് എനിക്കൊരു ശീലമാണ്. 
എന്റെ കുറുപ്പുകള്‍ അപര്‍ണയുടെ ഡയറി യില്‍  ഉണ്ട്.
അത് സത്യം .
ആന്‍ ഫ്രാങ്ക് ന്റെ മുതല്‍ ഇന്ദിരാഗാന്ധി യുടെ ഡയറി ക്കുറുപ്പുകള്‍ വരെ ശേഖരിച് അമൂല്യമായി സൂക്ഷിക്കുന്ന ,
എന്റെ കൊച്ച് വട്ടില്‍ ഇഷ്ടം തോന്നി  കൂട്ടുകാര്‍ അവരുടെ ഡയറി യില്‍ നിന്ന് കീറിതന്ന ചില ദിവസങ്ങളും എന്റെ ബ്ലോഗ്ഗ് ല്‍ ഉള്‍പ്പെടുന്നു.
ഡയറി എന്നാല്‍ അന്നത്തെ വരവുചിലവ് കണക്കുകളും ചില വ്യത്യസ്തമായ ഓര്‍മകളും മാത്രമല്ല.
അതൊരു ദിവസത്തെ മരണത്തില്‍ നിന്നും മറവിയില്‍ നിന്നും സംരക്ഷിക്കുന്നത് കൂടിയാണ്.
ഒന്നോര്‍ത്തു നോക്ക്.. നിങ്ങളുടെ ജീവിതത്തിലെ എത്ര മനോഹരടിവസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ട്..?
ആദ്യമായി സമ്മാനം കിട്ടിയത്..?
ഒന്നാം ക്ലാസ്സ്‌ ല്‍ ചേര്‍ന്നത്..?
അമ്മ തല്ലിയത് ?
ആദ്യത്തെ പ്രണയം?
ആദ്യത്തെ കള്ളത്തരം..?
നിങ്ങള്‍ ചിലപ്പോള്‍ അതെല്ലാം ഓര്‍ക്കുന്നുണ്ടാകും..അതിന്റെ ഏതെങ്കിലും ഒരു നിമിഷം..മാത്രം..
അന്നനുഭവിച്ച  ആ വികാരത്തിന്റെ ആഴം ഒരിക്കല്‍ കൂടി ഒന്നോര്‍മിക്കാന്‍..
 ഒന്നുടെ അതില്‍ ജീവിക്കാന്‍ ഒരു കുറുപ്പ് ഉണ്ടായിരുന്നെങ്കില്‍..
ഇപ്പോള്‍ തോന്നുന്ന ആ നഷ്ട ബോധത്തില്‍ നിന്ന് തുടങ്ങു..
ഒരു ഡയറി എഴുതി  നൊക്കൂ .. അതൊന്നൂടെ വായിച്ച് നൊക്കൂ..
 നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെടട്ടെ..
ദിവസങ്ങള്‍ കാലത്തിന്റെ യവനികയില്‍ മറയാതെ അവ നിങ്ങളുടെ ഓര്‍മയില്‍ ജീവിക്കട്ടെ....
ഓര്‍മയില്‍ ഇരിക്കാന്‍ ഒരു കാര്യം കൂടി പറയട്ടെ..
നിങ്ങള്‍ക്കൊര്‍മയില്ലാത്ത നിങ്ങളുടെ ദിവസങ്ങള്‍ മരിച്ചുകഴിഞ്ഞു..
ഇതൊരു തുടക്കമാവട്ടെ...
ശുഭാരംഭം..

2 comments:

  1. തുടങ്ങണം.. അല്ല പുനരാരംഭിക്കണം...

    ReplyDelete
  2. നിങ്ങള്‍ക്കൊര്‍മയില്ലാത്ത നിങ്ങളുടെ ദിവസങ്ങള്‍ മരിച്ചുകഴിഞ്ഞു.....
    ഇതു ഒരു ഓര്‍മ്മപെടുത്തല്‍ ആണ് ..... നന്ദി

    ReplyDelete