Friday, August 24, 2012

ബ്ലോഗ്ഗ് ല്‍ ഡയറി എഴുതാന്‍ തുടങ്ങുന്നു.

ഓഗസ്റ്റ്‌ 24,2012
കോഴിക്കോട് ,വീട് 

സമയം 9 .30 ആയി.
ചാച്ചനും അമ്മയും കൊച്ചനിയത്തിമാരും സീരിയല്‍ കാണുന്നു.
ബ്ലോഗ്ഗ് ല്‍ ഡയറി എഴുതണം എന്നുള്ള ആഗ്രഹം ഇന്നാണ് സാധിക്കുന്നത്.
ആരുടെതും അല്ലതെ കാലത്തിന്റെ കാലുകള്‍ക്കിടയില്‍ മറഞ്ഞുപോകുന്ന ദിവസങ്ങള്‍ 
ഈ ബ്ലോഗ്ഗ് ന്റെ ഭിത്തികളില്‍ കുറിച്ചിടാന്‍ ഒരു വല്ലാത്ത ആഗ്രഹമായിരുന്നു.
എങ്ങനെ തുടങ്ങണം എന്നതായിരുന്നു ഒരു സംശയം.
ഇപ്പളും എനിക്ക് വല്യ പിടിത്തമില്ല .എങ്ങനെ ഈ ഭിത്തികളില്‍ എന്റെ ആശയങ്ങളെ കുറിച്ചിടാം എന്ന്.
പിന്നെ ഒരു ധൈര്യം.ചെയ്ത് തുടങ്ങുമ്പോള്‍ അറിയാമല്ലോ എങ്ങനെ നന്നായി ചെയ്യാമെന്ന്.
ഇന്ന് ഞാനും അമ്മയും കൂടി suplyco  യില്‍ പോയി.
കോഴിക്കോടെന്ന മഹാനഗരത്തിലെ ഏകദേശം 436527 വ്യക്തികളുടെ ആകെയുള്ള ഒരാശ്രയം.
എന്തൊരു കഷ്ടമാണ്. അതെ സമയം വെറും 1000 വ്യക്തികള്‍ ശരാശരി  കയറി ഇറങ്ങുന്ന  focuz  മാളിന്റെ ആര്ഭാടമോ..?
ജീവിതം എല്ലായെപ്പോഴും ഇങ്ങനെ തന്നെയാണ്..
അമ്മ ചോറ് കഴിക്കാന്‍ വിളിക്കുന്നു.
ഇന്നിനി കമ്പ്യൂട്ടര്‍ ന്റെ മുന്‍പില്‍ ഇരിക്കാന്‍  സമ്മതിക്കും എന്ന് തോന്നുന്നില്ല.
അമയം 10 മണിയായി.
പോട്ടെ..
ഇനിയും ഒരുപാടുണ്ട്..
നാളെയാവട്ടെ.



12 comments:

  1. പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ...........

    ReplyDelete
    Replies
    1. സന്തോഷത്തോടെ സ്വീകരിക്കുന്നു..

      Delete
  2. തല്‍സമയം ഒരു പെണ്‍കുട്ടി

    ഞാന്‍ ഇനിയും വായിയ്ക്കാന്‍ വരാം കേട്ടോ
    പക്ഷെ എന്നും ജാലകത്തില്‍ വന്ന് നോക്കാന്‍ പറ്റുമോ
    അതുകൊണ്ട് ഫോളോവര്‍ ജനാല തുറക്കൂ

    I wish to fly as bird.. but somebody tied my leg with a twin..

    TWINE എന്നാണോ ഉദ്ദേശിച്ചത്..?

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഞാന്‍ അതാണ് ഉദ്ദേശിച്ചത്..
      ഇപ്പോള്‍ തന്നെ ട്വിന്‍ ഞാന്‍ twine ആക്കുന്നു.

      Delete
    2. ഞാനുദ്ദേശിക്കുന്നത് തത്സമയം ഒരു പെണ്‍കുട്ടി അല്ല.
      കൂടുതല്‍ പോസ്റ്റ്‌ കളില്‍ നിന്നും മനസ്സിലാകും..
      --

      Delete
  3. please remove word verification see this post

    ReplyDelete
    Replies
    1. സന്തോഷത്തോടെ സ്വീകരിക്കുന്നു..

      Delete
  4. ഡയറി എഴുത്ത് നല്ലതാണ്.. എല്ലാ ആശംസകളും... :)

    ReplyDelete
    Replies
    1. സന്തോഷത്തോടെ സ്വീകരിക്കുന്നു..

      Delete
  5. Wishing you all the best for the new effort.

    ReplyDelete
  6. പുതിയ തുടക്കം.... നല്ലത്...

    ReplyDelete